Sunday, August 17, 2014

ഇറയത്തു കയറി നിന്നൊരു മഴ ഓർമകളിൽ എവിടെയുമില്ല...
ഓർമ ജനിച്ചത്‌ മുതൽ  മഴപാറ്റ പോലെ മഴക്കൊപ്പം ഞാൻ പറന്നു നടക്കാറുണ്ടായിരുന്നു...
അന്ന് രാത്രി ഒരു മഴ പെയ്തു... ഒരു കുറുമ്പി കുട്ടിയെ പോലെ ഓടി മഴയെ ആദ്യം തോട്ടത് ഉമ്മച്ചിയാണ്...
പിറകെ ഇക്കാക്കയും, ഇത്തായും. ഒടുവിലായി ഞാനും...
ഞങ്ങൾ നാല് പേരും മൂന്ന് വ്യത്യസ്തമായ അനുഭൂതിയോടെയാണ് ആ മഴയെ ഏറ്റുവാങ്ങിയത്... ഉമ്മച്ചി എവ്ടെയോ കളഞ്ഞു പോയ കുട്ടിക്കാലത്തെ തിരിച്ച് പിടിക്കുകയായിരുന്നു, പ്രണയാതുരമായാണ് ഇക്കാക്കയും ഇത്തയും മഴ അറിഞ്ഞത്... ഏകാന്തതയുടെ വേനലിനെ  മുഴുവൻ തണുപ്പിക്കാൻ റബ്ബ് എന്റെ മേൽ പൊഴിച്ച കനിവിന്റെ തെളി നീരായാണ് ആ മഴ എന്നിൽ നിറഞ്ഞത്...
മഴ കലാശകൊട്ടായി നിറഞ്ഞു നിറഞ്ഞു പരന്നൊഴുകുമ്പോൾ നിലാവ് പോലെ ചിരിച്ചോരാൾ ഇരുളിനെ മുറിച്ചു കടന്നു വന്നു... മഴയുടെ കോപവും, നോവും, വെളിച്ചവും, സ്നേഹവും അറിഞ്ഞു നനഞ്ഞു നനഞ്ഞു ഒരാൾ... ന്റെ വാപ്പച്ചി :)

2 comments:

  1. മഴയുടെ കോപവും, നോവും, വെളിച്ചവും, സ്നേഹവും അറിഞ്ഞു നനഞ്ഞു നനഞ്ഞു ഒരാൾ... ന്റെ വാപ്പച്ചി :

    ആഹ്.. സൂപ്പർ. ആ വരികളിൾ -ജീവിതത്തിലെ കഷ്ടപാടുകളോടും പ്രതിബന്ധങ്ങളോടും പടവെട്ടി ഒരു കുടുംബത്തെ മുന്നോട്ട് നയിക്കുന്ന നായകന്റെ വരവ് വിളിച്ചോതുന്നു. കൊള്ളാം.

    ReplyDelete