Monday, June 30, 2014

പാടുന്നു നീ ...
നിലാവിന്റെ യമുനാ തീരത്തിരുന്നു നീ എനിക്കായ് പ്രണയo പാടുന്നു...
അകലെയേതോ തുടുത്ത സന്ധ്യയിൽ മഴ നനഞ്ഞു മോഹം കൊണ്ട് നിനക്കായ്‌ മഴവില്ല് തീർത്തു ഞാൻ...
മൌനം പുതഞ്ഞു നീ എന്നെ നോക്കുന്ന നിമിഷങ്ങളിൽ അക്ഷരങ്ങളെക്കലുമെറെ  നീ വാചാലനാകുന്നു...
എന്റെ നിദ്രയിൽ നീ നക്ഷത്രമായി ഉണര്നിരിക്കുന്നു.. എന്റെ ലോകം നിറയെ പ്രകാശം നിറക്കുന്ന നീല നക്ഷത്രം... പറഞ്ഞതിനുമേറെ പറയാതെയെന്റെയുള്ളിൽ ഞാനോരുക്കി വയ്കുന്നു എന്റെ കിനാവിന്റെ വസന്തകാലം...

Wednesday, June 25, 2014

MY PARADISE

മുറിഞ്ഞു പോയോരെന്റെ മനസ്സിൽ പതിഞ്ഞ നാദമായ്  നീ നിറഞ്ഞു പാടുന്നു... 
നിന്റെ ശബ്ധത്തിൽ പ്രണയം പൂക്കുന്നതും... നിന്റെ മൌനത്തിൽ കിനാവ് ജനിക്കുന്നതും ഞാനറിയുന്നു...
എന്റെ ആത്മാവിലെക്ക് നീളുന്ന കടല് പോലെയുള്ള നിന്റെ മിഴി നോട്ടങ്ങൾ , എന്റെയുള്ളിൽ മോഹത്തിന്റെ കാണാപൂക്കൾ വിരിയിക്കുന്നു... 
നിലാവിന്റെ പട്ടു പുതച്ച ഈ രാവിൽ നീയൊരു നിശാശലഭമായ് എന്റെ ഹൃദയത്തിൽ ചിറകടിക്കുന്നു...
ആകാശം നക്ഷത്ര പൂക്കളം തീർത്തു പ്രണയിനിയായെന്നെ നോക്കുന്നു...
ഇരുളിന്റെ നേർത്ത പാളി വീണു കിടക്കുന്ന ജാലകപ്പടിമേൽ കാറ്റിന്റെ കുറുമ്പ് താളം പിടിക്കുന്നു...
മധു നുരയും  ചുവന്ന പൂവായ് ഞാൻ നിന്റെ പാട്ടിലലിഞ്ഞു പൊഴിഞ്ഞു വീഴുന്നു 

Sunday, June 15, 2014

ആകാശത്തിന്റെ നിറം ചുവന്നു ചുവന്നു വരുന്നു... ഏതോ ശിഥിലമായ ഓർമകളിലേക്കെന്ന പോലെ ഞാൻ യാത്ര തുടരുകയാണ്...
ഇവിടെയീ  ആൾക്കുട്ടത്തിലും ഏകാന്തതയുടെ തുരുത്തിൽ അകപെട്ടവളെ പോലെ ഞാൻ ഒരിക്കലും അറിയാത്ത നിൻ മുഖം തിരയുകയാണ്...
നിന്റേതു മാത്രമായ നിമിഷങ്ങളിൽ ഞാനെന്നോരോര്മ നിന്നിൽ ജനിക്കുമെന്ന് തീർച്ചയില്ല ... എങ്ങിലുമെങ്കിലും കിനാവ് കാണുകയാണ്,  ഒരുമാത്രയെങ്കിലും നിന്റെ സ്മരണയിലെന്റെ നിശ്വാസങ്ങളുണരുന്നുവെന്ന്...
സംഗീതം കൊണ്ടു സ്നേഹത്തിന്റെ കാണാചില്ലകൾ നീയെന്നിൽ വളർത്തി...

നിന്റെ ഓരോ മൌനവും എന്റെയുള്ളിലെ  മുറിവുകളാണ്...
നിലാവസ്തമിക്കും വരെയും നിനക്ക് വേണ്ടിയാണു ഞാൻ കാത്തിരിക്കുന്നത്‌ ,
അക്ഷരങ്ങൾ കൊണ്ട് നീ വരച്ചിടുന്ന മോഹത്തിന്റെ പൂക്കൾ കണ്ടില്ലെന്നു നടിച്ചകലുന്നുവെങ്കിലും... നിൻറെ സ്മരണയിൽ നിറഞ്ഞു നിറഞ്ഞു ഞാൻ നിന്നിലേക്കു തന്നെ മടങ്ങുന്നു ...

Thursday, June 12, 2014

കിനാവ്‌ കാണുന്നു...
നിലക്കാതെ പ്രണയം പെയ്യുന്ന രാത്രികൾ ...
ആഴിയേക്കാളുമേറെയാഴത്തിൽ  സ്നേഹം നിറയുന്ന മിഴികൾ...
നീണ്ട വിരൽ തുമ്പിനാ ലെന്റെ പ്രാണനിൽ സ്വപ്നം വരക്കയാണ് നീ...
നിലാവു പോലെ ഒരു വേള നീ മാഞ്ഞു പൊകുമെന്നകിലും ചേർത്ത് വയ്ക്കട്ടെ ജീവനിലേക്ക് ഒരു മാത്രയെങ്കിലും ...