കണ്ണല്ല കരയുന്നതെന്റെ ജീവനാണ് ..
നീയറിയാതെ പോവുന്ന എന്റെ കിനാക്കളൊക്കെയും ചിതയായെന്നിൽ വെന്തു നിൽക്കുന്നു...
ഏതു വേദനയുടെ നിമിഷത്തിലും നിനക്കായി പുഞ്ചിരിയുടെ പൂമൊട്ടോന്നു ഞാൻ കാത്തു വക്കുന്നുണ്ട്....
തിരക്കുകൾ മാത്രമായ് നീ മാറുമ്പോൾ, കാത്തിരിപ്പിന്റെ കൊടും വേനലാവുന്നു ഞാൻ...
പ്രണയമല്ല ഞാൻ നിനക്കായി നീട്ടുന്നതെന്റെ പ്രാണനാണ്...
ഓരോ രാവും ഓരോ മുറിവുകളാവുന്നു...
കത്തുന്ന കാമം കൊണ്ട് നീയെന്നെ പുണരേണ്ടതില്ല, നിന്റെ നിശ്വാസമാരിയുന്നൊരു ചുംബനം മാത്രം മതിയെന്റെ നെറ്റിത്തടത്തിന്...
പുലരികളിലൊരു വാക്കിന്റെ മധുരം നുകർന്ന് നിന്റെ മുടിയിഴകളെ തലോടി, നിന്റെ കണ്ണുകളുടെ ആഴങ്ങളിലെന്നെ തിരയുവാനൊരു നിമിഷം...
അനുവാദം തരികയെനിക്കു നീ...
കുറുമ്പ് കാട്ടുന്ന കാമുകിയാവാൻ, വാത്സല്യം നിറഞ്ഞ നിന്റെ അമ്മയാവാൻ... പ്രണയാതുരയായി നിന്റെ നിന്റെ മാത്രമാവാൻ

ഒരുപാട് ഇഷ്ടമുള്ള ഫീലിങ്ങ്സ് ..മനോഹരമായ എഴുത്ത്
ReplyDelete