അപ്പ കഷ്ണം
ചിന്തകളിൽ കുരുങ്ങി നിൽക്കയാണ് ഞാൻ
വെയിലിൽ കരിഞ്ഞു തളർന്നു ഞാൻ കൊതിക്കുന്നതൊരു ഇരിപ്പിടമാണ് ...
കാത്തു നിന്ന് കാൽ കഴച്ചു, ഇരിക്കാനിടമുണ്ടെങ്കിലും-
സീറ്റ്, വിലക്കപെട്ട കനിയാണ് കാരണം ഞാനൊരു വിദ്യാർഥിയാണ്
വിശപ്പ് തിന്നുന്ന വയറെന്നെ പലതും മോഹിപ്പിക്കുന്നു
പേഴ്സിനകത്ത് ഇരുപതിന്റെ നോട്ട് ചുളുങ്ങി കിടപ്പുണ്ട്,
ശമനത്തിനതു ധാരാളം... എങ്കിലും ഇപ്പോൾ ഇരിപ്പിടമാണ് വലുത്..
മുഷിഞ്ഞ ഭിക്ഷക്കാരന്റെ കൈകളിലെന്റെ കണ്ണുകൾ കുടുങ്ങി പോയി
ഏറെ നേരമായ് അയാളെന്തോ പരതുന്നു...
തിരഞ്ഞത് കിട്ടാത്ത അരിശം കെട്ടുപെട്ട മുടിയിഴകളിൽ വലിച്ചു പറിച്ചയാൾ തീർക്കുന്നു...
മിന്നലെറിഞ്ഞ പോലെ മിഴികൾ തെളിഞ്ഞു,
ആരോ തിന്നു ബാക്കിയെറിഞ്ഞ അപ്പത്തിൽ ആർത്തിയുടെ കടലിരമ്പുന്നു...
അകലെ നിന്നും ബസ്സ് ഓടി വരുന്നു...
ചുളുങ്ങിയ ഇരുപതിന്റെ നോട്ടു മുഷിഞ്ഞ കൈകളിലേക്ക്-
ഇട്ടു കൊടുത്ത് മുഖം മറച്ചു ഞാൻ ബസ്സിന്റെ കമ്പിയിൽ തൂങ്ങി നിന്നു...
മഴയിലെന്ന പോലെ അയാളുടെ അത്ഭുതമൂറിയ മുഖം ഞാൻ കണ്ടു ഞാൻ ബസ്സിനോപ്പം ഓടി മറഞ്ഞു

ഇതിലോരമ്മയുടെ സഹനം ഉണ്ട് , ഒരു പെണ്ണിന്റെ കരുണയുണ്ട് ..May this be your Heart...
ReplyDeleteവിശപ്പിന്റെ കാഠിന്യം ശരിക്കുമറിഞ്ഞ ഒരു വ്യക്തിയുമുണ്ട് ......... yup...ഇതെന്റെ അനുഭവമാണ്... തൃശ്ശൂര് എം. ജി റോഡിൽ ഞാൻ നേരിട്ട് കണ്ടു അനുഭവിച്ച ഒരു രംഗം ആണ്
ReplyDeleteശരിക്കും പത്തുര്‍പ്പ്യയല്ലേ കൊടുത്തേ?..
ReplyDeleteഫയങ്കരീ......... ;))))))
Deleteഅമ്പടാ... അപ്പൊ ഇങ്ങളാണ് മേക്കപ്പ് ഇട്ടു ഇരുന്നെർന്നെ അല്ലെ
വിശപ്പ്
ReplyDeleteഇതിൽ പുർണ്ണത്യുണ്ട്
മടികാണാനില്ല
നല്ല വരികൾ
ഒരു വട്ടി പൊന്നുണ്ടല്ലോ
ReplyDeleteവട്ടിയല്ല
വട്ടുകാരി