Wednesday, October 8, 2014

നിയോഗം
വരിഞ്ഞു മുറുക്കി കെട്ടി മണ്ണിനടിയിലെന്ന പോലെ ഒളിപ്പിച്ച
മനസ്സിൽ പിന്നെയും സ്നേഹത്തിന്റെ വിത്ത് മുളക്കുന്നു...
ഭയമില്ല പ്രണയിക്കാൻ, നഷ്ടമാകട്ടെ-
എന്നെ തന്നെയും നിന്റെ വിയോഗത്തിൽ
ആത്മാവ് കൊണ്ടെന്നിലെ പ്രണയം മുഴുവൻ കടഞ്ഞെടുത്തവൻ നീ...
ഒരു വാക്ക് കൊണ്ടെന്റെ കിനാവിന്റെ വേരുകളെല്ലാം നിന്നിലേക്ക്‌ പടർത്തി ...
മൗനം കൊണ്ടെന്റെ വികാരങ്ങളെ മുഴുവൻ മദിച്ചു നീ നിദ്രയെ കൊള്ളയടിക്കുന്നു
ആശക്തയാണ് ഞാൻ നിന്നെ അറിയാതെ ലോകമറിയാൻ വയ്യെനിക്ക്...
നിനക്കായാണ് ഞാൻ എന്നെ ഒരുക്കുന്നത്,
നിനക്കു കുടിച്ചുന്മതനാവാനാണ് എന്നിൽ സ്നേഹം നിറച്ചു ഞാൻ കാത്തിരിക്കുന്നത് ...
കാമം പാപമെന്നു കൂവുന്ന ലോകത്തിൽ ഒരു ബന്ധത്തിന്റെയും-
നൂലിഴയില്ലാതെ പൂർണ്ണമായ് നിന്നെ അറിയണമെനിക്ക്...
സ്നേഹത്തിന്റെ ഉപ്പുറങ്ങി കിടക്കുന്ന ദേഹ-
രുചിയറിയാതെ ഏതു പ്രണയം പൂർണ്ണമാവും..

1 comment:

  1. പ്രണയസാഫല്യം രതിമൂര്‍ച്ഛയില്‍ അവസാനിക്കും.
    പിന്നീടങ്ങോട്ട് പ്രണയത്തിന് തിളക്കം കുറയും,
    ശോഭ മങ്ങും..! അതങ്ങിനെയാണ്..

    ReplyDelete