Wednesday, October 8, 2014

ഒരുപാട് നാളുകൾക്കപ്പുറം നീ എന്നെ തിരഞ്ഞു വരും... വരാതിരിക്കാൻ നിനക്കാവില്ല... ആത്മാവ് കൊണ്ട് നിന്റെ ഹൃദയത്തിൽ ഞാൻ സ്നേഹത്തിന്റെ മുദ്ര വച്ചിരിക്കയാണ്... ഇന്ന് ബന്ധങ്ങളുടെ വേരുകൾ, മതത്തിന്റെ കൂർത്ത നഖമുനകൾ നിന്റെ മനസ്സിനെ എന്നിൽ നിന്നടർത്തയാണ്... പെരു വഴിയിൽ പാതി വെന്തു ജീർണ്ണിച്ച എന്റെ പ്രണയത്തെ നീ ഉപേക്ഷിക്കയാണ്... പ്രാണൻ വെടിയുന്നവളുടെ വ്യഥകളോടെ ഞാൻ നിന്നിൽ നിന്നും ഓടിയകലുകയാണ്... പക്ഷെ നീയെന്ന മരുഭൂമി ഞാനെന്ന മഴയെ പിന്നെയുമൊരു നാൾ പ്രണയിക്കാൻ തുടങ്ങും, കാത്തിരിപ്പിന്റെ കാർമേഘമായ് എന്നെ തിരഞ്ഞു ദിക്കുകളോളം നീ അലഞ്ഞു തളരും... നിന്റെ വിളിക്ക് കാതോർത്തു ഞാൻ മൈലാഞ്ചി കാടിന് കീഴിൽ കിനാവിന്റെ പട്ടുറുമാല് പുതച്ചു ഞാൻ കാത്തിരിക്കയാവുമപ്പോൾ

2 comments:

  1. മയ്യത്തിന്‍റെ കാത്തിരിപ്പ്... മടുപ്പില്ലാതെ..
    സമയദൈര്‍ഘ്യത്തിന്‍റെ വേവലാതികളില്ലാതെ..
    the real love..

    അഭിനന്ദനങ്ങള്‍..

    ReplyDelete
  2. ആത്മാവിനു മരണമില്ല ...., ആത്മാര്‍ത്ഥ പ്രണയത്തിനും ...

    ReplyDelete