Tuesday, October 21, 2014

നിറ ഭേദം 

കാർമുകിൽ കോറിവരച്ചത് പോലെ മുഖമുള്ളവളുടെ 
കിനാക്കൾക്ക് കടും നിറങ്ങളായിരുന്നു...

കറുപ്പിനഴകേഴെന്നു പറഞ്ഞവൻ പാതി വഴിയിൽ-
വെള്ളയിൽ ചായമടിച്ചവൾക്ക് കൂടെ മറഞ്ഞു പോയി 

വിവാഹ മാർക്കറ്റിൽ കറുമ്പിയെന്ന
മുദ്ര കുത്തി ഭ്രഷ്ട്ട് കൽപ്പിച്ചവളെ ഇടിച്ചു താഴ്ത്തി...

വില പറഞ്ഞുറപ്പിച്ചു വിലകുറഞ്ഞവളാക്കി...
അവളിലുമേറെ കനമുള്ള പൊന്ന് കണക്കു പറഞ്ഞു കൈക്കലാക്കി

മനസ്സിന്റെ വെണ്മയറിയാൻ  'വെള്ളെഴുത്ത്' ബാധിച്ച-
കണ്‍കളൊരിക്കലും തുറക്കയില്ല

4 comments:

  1. ഈ വെള്ളെഴുത്ത് മാറ്റനമെങ്ങിൽ ...ഹാർട്ട്‌ സർജറി തന്നെ വേണം

    ReplyDelete
  2. അയാളെ പഴിപറഞ്ഞിട്ട് ഒരു കാര്യവുമില്ല..
    കറുമ്പികള്‍ക്ക് അല്ലേലും മാര്‍ക്കറ്റ് കൊറവാ.. ഹ്,, ഹ്,, ;)))))

    ReplyDelete