വന്യമായ ഓർമ്മകളിലൂടെയാണെന്റെ സഞ്ചാരം...
പല തവണ ചിറകുകളറുത്തിട്ടും
പിന്നെയും പുതിയതൊന്നു ഞാൻ
തുന്നി പിടിപ്പിക്കുന്നു...
ജീവിതം എന്നത് നുകരുന്തോറും
വീര്യമേറുന്ന മദ്യമാണ്...
ഞാൻ അത് കുടിച്ചുന്മതയാവുന്നൊരു-
ധിക്കാരി പെണ്ണ് ...
കനല് പോലെ ചുടുന്ന മനസ്സുണ്ടെനിക്ക്,
അതിനെ മരവിച്ചു കിടത്താൻ
വശ്യമായൊരു ചിരിയുടെ മൂടുപടവും...
ജീവിതം തരുന്നതെല്ലാം കാലം മധുരമാക്കുന്നു,
എന്നിട്ടും കൊളുത്തി വലിച്ചു ചില
നിമിഷങ്ങളുടെ നെടുവീർപ്പുകൾ
അതെ പുതുമയോടെ...
ശബളിതമായ ബാല്യം കിനാകണ്ടെന്റെ
കുട്ടിക്കാലം പഴങ്കഥയായി മറഞ്ഞു പോയി ...
അപ്പോഴും ദാരിദ്രം പോള്ളുന്നൊരു
സത്യമായി നില കൊണ്ടിരുന്നു...
ജീവിതം പൂക്കാൻ തുടങ്ങുന്ന വേളകളെന്നു
നിനച്ചിരിക്കവേ, പണയ വസ്തു പോലെ
ഞാൻ അന്യപെട്ടു - എനിക്കു പോലും...
പിന്നെയൊരുനാൾ, തിരികെ പിടിച്ചു
ഞാൻ എന്നെ മുഴുവനായ്... എന്നിട്ടും
ഊർന്നു പോയ മണി മുത്തുകൾ
പോലെ എന്റെ ജീവിതം
പ്രണയം കപടതയുടെ വിവിധ
മുഖങ്ങൾ പഠിപ്പിച്ചു...
എന്നിട്ടും സ്നേഹത്തിന്റെ
ആർദ്രത തേടി വരുമ്പോൾ ഞാൻ വിവശയാവുന്നു...
ഇന്നും, പ്രണയമൊരു പഴന്തുണി കെട്ട്
പോലെ ഹൃദയത്തിന്റെ അടിത്തട്ടിൽ
പുഴുകി കിടപ്പുണ്ട്...
ഇനിയുമേറെ അഗ്നികളെന്നെ കാത്തു നിൽപ്പുണ്ട്...
നരച്ച മഴകളും, മരിച്ച സന്ധ്യകളും,
ഏകാന്തതയുടെ വേനൽ രാത്രികളും
എനികായി ഒരുങ്ങി നിൽപ്പുണ്ട് ...
തളരില്ലോരിക്കലും,ചതിയുടെ കയ്പ്പുനീരിൽ
നീന്തി കരകേറിയവളെ തകർക്കാനാവില്ലൊരിക്കലും
ജീവിക്കയാണ് ഞാൻ...ഞാനായി പൊരുതാൻ,
ഞാനായി ജീവിച്ചു മരിക്കാൻ...
No comments:
Post a Comment