നീ എന്റെ കൈ രേഖകളിലേക്ക് നോക്കു...
പല വഴിയിൽ പടർന്ന വേരുകളെ പോലെ അവ നീണ്ടു, ചുരുണ്ട് കിടക്കുന്നു... ഒരപൂർണ്ണ ചിത്രം പോലെ വെട്ടേറ്റതുപോലെയുള്ള ഈ വരകളെന്നെ ചില നേരം ആശയകുഴപ്പത്തിലാക്കുന്നു... ഇതിലെവിടെയോ ഭാവിയുടെ രഹസ്യങ്ങൾ ഒളിച്ചിരിപ്പുണ്ടത്രേ... നിന്റെ കയ്യോട് ചേർത്ത് വക്കുമ്പോഴെല്ലാം അവ്യക്തമായ ചില രേഖകൾ തെളിയുകയും അതിനു ജീവൻ വച്ച് നിന്റെ കൈവെള്ളയിലേക്കതു നൂണ്ടു കയറുകയും ചെയ്യുന്നു...
ചുമ്മാ എഴുതിയാല്‍ ആളുകള്‍ വരില്ല. മറ്റുള്ളവരുടെ ബ്ലോഗിലേക്കു പോയി വരവറിയിക്കണം.
ReplyDelete