ഞാൻ നോക്കുമ്പോഴവൻ വെണ്‍ മേഘങ്ങൾക്കിടയിൽ മറഞ്ഞിരിക്കയായിരുന്നു... പൊടുന്നവേ, ഒരു മലർമൊട്ടു വിടർന്നുണരും പോലെ മേഘ പാളികൾ തുരന്നു തീക്ഷ്ണ പ്രകാശവർഷം പെയ്തിറക്കി പൂർണ്ണകായനായി സൂര്യൻ ഉയര്ന്നു പൊങ്ങിയുദിച്ചു നിന്നു... സ്വർണ്ണ പ്രഭ ചൊരിഞ്ഞെന്നെ വെയിൽ നാമ്പുകൾ കൊണ്ടവൻ ചുംബിച്ചു കൊണ്ടിരിക്കയാണ്... ഇല്ലായ്മകളിൽ നിന്നും അതി ഭാവുകത്വമുള്ള കൗതുകങ്ങളോരുക്കുന്ന ആകാശത്തിനോളം എന്നെ വിസ്മയിപ്പിക്കുന്ന മറ്റൊന്നുമില്ല
No comments:
Post a Comment