പുഴയായി ജനിക്കണമെനിക്ക്
പൊയ് പോയ വഴികളിലേക്കൊരു മടക്കമില്ലാതെ
പുതു തീരങ്ങളിലൂടൊഴുകി, തിരകളിൽ ചേർന്ന് ഞാനുമൊരു-
ഉന്മാദിനി തിരയായി കടലിന്റെയാഴങ്ങളെയറിയാൻ....
ചുഴികളിലൂടൂർന്നു വീണു വിസ്മയങ്ങളുടെ
അനന്തതയിലൂടെ കടലെന്തെന്നറിയാൻ...
കടലാവണം നീ...
ഉള്ളിലോളിപ്പിക്കുന്ന സ്നേഹ ചിപ്പിയിലോതുങ്ങാൻ
ജലരൂപിണിയായ് ഇനിയുമൊരു ജന്മം വേണമെനിക്ക്

No comments:
Post a Comment