Wednesday, November 26, 2014

ഓരോ പുരുഷനിലും അനാവൃതമാക്കപ്പെടാത്ത കാമുകഭാവമുണ്ട്...
അവനതിനെ എപ്പോഴും മറച്ചു കൊണ്ടിരിക്കുന്നു


ഹൃദയരക്തം കൊണ്ടൊരു സിന്ദൂരം നീയെന്റെ ആത്മാവിൽ വരക്കുക
ജന്മാന്തരങ്ങളോളം സുമംഗലിയായിരിക്കാൻ


ഒരു സ്ത്രീ എപ്പോഴും മനസ്സ് കൊണ്ട് സ്നേഹിക്കപെടാൻ ആഗ്രഹിക്കുന്നു ...
ശരീരം കൊണ്ട് മാത്രം സ്നേഹമറിഞ്ഞു മുറിവേൽക്കുന്നു


പിരിയുമ്പോ വിതുമ്പലിൽ ചേർത്ത് കടിച്ച ചുണ്ടുകളിൽ-
കണ്ണീരിന്റെ ചുവയുള്ള നീറുന്ന ചുംബനം നിനക്കായിന്നും ബാക്കിയിരിക്കുന്നു...

1 comment:

  1. കണ്ണീരിന്റെ ചുവയുള്ള നീറുന്ന ചുംബനം

    മനോഹാരിതം
    തൂലിക ചലിക്കട്ടെ അനസ്യൂദമ

    ReplyDelete