Wednesday, November 26, 2014

തിരിയെരിഞ്ഞു ചാലിച്ചെടുത്ത കരി കൊണ്ട്-
കണ്ണിൽ കവിതയെഴുതുന്നു ഞാൻ

ഇരുളിൽ സ്വർണ്ണ നിറം തൂവി മിനുത്ത വാർമുടിയിൽ-
ഒരു കുടന്ന പാല പൂക്കൾ കൊരുത്തു ചൂടുന്നു

ഏറെ ചുവന്നിട്ടും തംബൂലമിട്ടു പിന്നെയും-

മുറുക്കിയോരുക്കുന്നു തുടുത്ത അധരങ്ങൾ...

നേർത്ത കുങ്കുമരാശിയിൽ ഉരുണ്ട കവിളുകൾ... 

കൈവിരൽ തുമ്പിനാൽ നിന്നിൽ പ്രണയം-
വരക്കാൻ കൊതി പൂണ്ടു കളം വരക്കുന്നു ചുവന്ന കാൽ വിരൽ തുമ്പുകൾ
 


ചന്ദനനിറം വീണതു പോൽ, നിലാവിറങ്ങിയ പോൽ-

മഞ്ഞൾ ഗന്ധം പരത്തുന്നു മാദക രൂപിണി
- യക്ഷി -

1 comment:

  1. മഞ്ഞൾ ഗന്ധം പരത്തുന്നു മാദക രൂപിണി
    മനൊഹരം
    നീ മTi മാറ്റണം
    ഒരു മിനുക്കുപണിയുടെ
    കുറവു പലയിടതുമുണ്ടു

    ReplyDelete