ഓർമകളെ വകഞ്ഞു വകഞ്ഞൊരാൾ വരുന്നു...
നിഴലുയർന്നു നിൽക്കുന്ന കപ്പൽ ചിത്രമിപ്പോഴും എന്റെ ഏകാന്തതയുടെ കടലിലിറങ്ങുന്നു
ഉപ്പു വരണ്ട തിര തന്നെയാണ് നീ... മുറിവിനെ തൊടുമ്പോൾ കണ്ണിലേക്കിരച്ചു കയറുന്ന നോവിന്റെ മണൽ കാറ്റ്
ഇരുളേ...കറുപ്പിന്റെ ഇതളുകളെ കൊണ്ടെന്റെ നഗ്നതയെ പുതപ്പിക്കുക
നിലാവിന്റെ ഉറവ വറ്റി രാവ് നിഴലിലേക്കൊതുങ്ങുമ്പോൾ, സ്വപ്നത്തിന്റെ നിറങ്ങൾ കൊണ്ടെന്നെ ഉണർത്തുക...
ശ്വാസമില്ലായ്മയുടെ ആഴി പരപ്പുകളിൽ വച്ചു നിന്റെ പാദത്തെ ചുംബിച്ചു ഞാൻ പിന്നെയുമുറങ്ങി കൊള്ളട്ടെ

No comments:
Post a Comment