പപ്പേട്ടന്റെ പടങ്ങളേക്കാൾ ആവേശം ആണ് അദ്ധേഹത്തിന്റെ എഴുത്തുകൾ... വന്യതയുടെ എഴുത്തുകാരൻ, അസാധാരണമെന്നു തോന്നുന്ന, എന്നാൽ നമുക്കിടയിൽ തന്നെ കാലാകാലങ്ങളായുള്ള സംഭവങ്ങൾ ഒരു ഞെട്ടലോടെ ആഴത്തിൽ നട്ടുവക്കാൻ കെല്പ്പുള്ള കലാകാരൻ...
അപരൻ, മൂവന്തി, അരപട്ട കെട്ടിയ ഗ്രാമത്തിൽ അങ്ങനെയങ്ങനെ ഭ്രാന്തൻ എഴുത്തിന്റെ ലഹരി കെടാത്ത വായനാനുഭവങ്ങൾ...വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ... പറഞ്ഞതിലേറെ പറയാതെ മനസ്സിലേക്ക് ആഴ്ന്നിറക്കുന്ന അനുഭവമാണ് ഓരോ എഴുത്തുകളും... വിക്രമകാളീശ്വരം, ഉദകപ്പോള, അനേകം ചെറുകഥകൾ... ഓരോ കൃതിയും വായനക്കാരന്റെയുള്ളിൽ സിനിമാ റീൽ പോലെ ഓടി തുടങ്ങും, വായനയവസാനിച്ചു കഴിഞ്ഞും കഥയിൽ നിന്നിറങ്ങി നമ്മോടു കൂടെ വരുന്ന കഥാപാത്രങ്ങൾ... സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഞാൻ ഗന്ധർവൻ തന്നെ പക്ഷെ ഓരോ സിനിമയും ഓരോ ജീവിതമാവുമ്പോൾ ചിലയിടത്ത് നമ്മളെ തന്നെ കാണുമ്പോൾ കഥാപാത്രങ്ങളെ ഏതിഷ്ടം എന്ന് പറയാനാവില്ല...
നഷ്ടമാണ് വലിയ നഷ്ടം...

No comments:
Post a Comment