മരണങ്ങളത്രയധികം ശൂന്യത നിറക്കുന്നു... സ്നേഹ മുഖങ്ങൾ കാഴ്ചയിൽ നിന്നും എന്നെന്നേക്കുമായി നഷ്ട്ടപ്പെടുമ്പോൾ, തിരിച്ചു വരവുകളില്ലാത്ത യാത്രകളിലേക്ക് അവർ മാത്രമായി പോവുമ്പോൾ ഏതു വാക്കു, കൊണ്ട്ഏതു ചേർത്തു നിര്ത്തലിനാൾ സാന്ത്വനിപ്പിക്കാനാവും...
ജീവിതത്തിൽ അവരോളം പരസ്പര സ്നേഹമുള്ള ഒരു ഭാര്യാ ഭർത്താക്കന്മാരെ ഞാൻ കണ്ടിട്ടില്ല... 60 നപ്പുറവും കണ്ണെഴുതിയും മൈലാഞ്ചിയിട്ടും പൂ ചൂടിയും ഏറ്റോം സുന്ദരിയായി, അളിയങ്ക്കാക്ക് അതൊക്കെ ഇഷ്ടാണ് ന്നു കവിളു ചുവന്നു ചുവന്നു പറയുന്ന അവരിന്നു ഒക്കേം കഴിഞ്ഞു ഹസ്ന മോളെന്നു പറഞ്ഞപ്പോ... ഏതു വാക്ക് കൊണ്ട് ഞാൻ അവരെ ആശ്വസിപ്പിക്കും... എപ്പോഴും ചിരിക്കുന്ന മുഖമുള്ള സൗമ്യനായ ഞാൻ കണ്ടത്തിൽ വച്ചേറ്റം ആത്മാർത്ഥമായ മനുഷ്യൻ, ഒരാളെയും വേദനിപ്പിക്കാതെ എല്ലാരേം സ്നേഹിച്ചു സ്നേഹിച്ചു ഒരുറക്കത്തിനോപ്പം കടന്നു പോയെന്നത് ന്റെ മനസ്സ് ഉറപ്പിച്ചത് ഒക്കേം കഴിഞ്ഞില്ലേന്നുള്ള ആ ഒരൊറ്റ വാക്കാണ് ... മരണം എന്നത് ഒരു മനുഷ്യനെ എത്ര മാത്രം നിർവികാരമാക്കി കളയുമെന്ന് ഞാനത്രയേറെ അനുഭവിക്കുന്നു... മരണത്തിനപ്പുറവും ഓരോ വാക്കിലും സ്നേഹം മാത്രം നിറച്ച അലിയങ്ക്കാക്കന്റെ കദീകുട്ടി....
No comments:
Post a Comment