Sunday, June 15, 2014

ആകാശത്തിന്റെ നിറം ചുവന്നു ചുവന്നു വരുന്നു... ഏതോ ശിഥിലമായ ഓർമകളിലേക്കെന്ന പോലെ ഞാൻ യാത്ര തുടരുകയാണ്...
ഇവിടെയീ  ആൾക്കുട്ടത്തിലും ഏകാന്തതയുടെ തുരുത്തിൽ അകപെട്ടവളെ പോലെ ഞാൻ ഒരിക്കലും അറിയാത്ത നിൻ മുഖം തിരയുകയാണ്...
നിന്റേതു മാത്രമായ നിമിഷങ്ങളിൽ ഞാനെന്നോരോര്മ നിന്നിൽ ജനിക്കുമെന്ന് തീർച്ചയില്ല ... എങ്ങിലുമെങ്കിലും കിനാവ് കാണുകയാണ്,  ഒരുമാത്രയെങ്കിലും നിന്റെ സ്മരണയിലെന്റെ നിശ്വാസങ്ങളുണരുന്നുവെന്ന്...
സംഗീതം കൊണ്ടു സ്നേഹത്തിന്റെ കാണാചില്ലകൾ നീയെന്നിൽ വളർത്തി...

നിന്റെ ഓരോ മൌനവും എന്റെയുള്ളിലെ  മുറിവുകളാണ്...
നിലാവസ്തമിക്കും വരെയും നിനക്ക് വേണ്ടിയാണു ഞാൻ കാത്തിരിക്കുന്നത്‌ ,
അക്ഷരങ്ങൾ കൊണ്ട് നീ വരച്ചിടുന്ന മോഹത്തിന്റെ പൂക്കൾ കണ്ടില്ലെന്നു നടിച്ചകലുന്നുവെങ്കിലും... നിൻറെ സ്മരണയിൽ നിറഞ്ഞു നിറഞ്ഞു ഞാൻ നിന്നിലേക്കു തന്നെ മടങ്ങുന്നു ...

No comments:

Post a Comment