പരസ്പരം തണൽ മരമായി ശൂന്യത ഇരുളിനൊപ്പം വളരുന്നു...
നിലാവിന്റെ വള്ളിയിഴഞ്ഞകമേ നിറഞ്ഞ്ഞിട്ടും
കറുപ്പിന്റെ നിഴലായ് നീയുള്ളിൽ കനക്കുന്നു...
ഇരുളിൽ വരച്ചൊരു വിചിത്ര-
ചിത്രമായി രാത്രി തണുത്തു... തണുത്തിങ്ങനെ...
നീ... കനകാംബര പൂക്കൾ മണക്കും
തെരുവൊന്നിൽ മൗന ഗീതികളിൽ ആഴ്ന്നാഴ്ന്നു പോവുന്നു ...
കടൽ തുരന്ന പാറയിടുക്കിലേകാർത്തലാക്കും യക്ഷിതിരയായി
നിന്റെ നിദ്രയോളം വന്ന കിനാവായ് ഞാൻ തിരികെ ചിതറി മടങ്ങുന്നു
വരണ്ട തീ മണ്ണിലേക്ക് പെയ്തു നിറയുന്ന മഴയായി എന്നിലേക്ക് തന്നെ പെയ്തൊഴിയുന്നു

What does it mean????
ReplyDeleteAl