എന്റെ അസ്തിത്വത്തിനു മുഖമൂടിയണിഞ്ഞു ഒരു നീലകുറിഞ്ഞികാലത്തോളം നിനക്കായ് കവിതയുടെ മായാലോകം കാത്തു വച്ചു... അക്ഷരങ്ങളെല്ലാം കിനാവുകളാക്കി എന്നിലേക്കൊതുങ്ങി... പിന്നെയൊരു നാൾ പ്രണയം പൂത്ത വഴികളും, നിന്റെ പ്രാണന്റെ സംഗീതവും എന്നെ ഉന്മത്തയാക്കി... അങ്ങകലെ ജന്നഹ് ത്തിലിരുന്നു നീയെനിക്കായ് പാടുമ്പോൾ ഒരു കഥക് നർത്തകിയെപ്പോലെ എന്റെ മനസ്സ്... നിലക്കാതെ പെയ്യുകയാണെന്റെയുള്ളിൽ നിന്നോടുള്ള പ്രണയം... നിന്റെ മൗനം പോലും എന്നെ മത്തുപിടിപ്പിക്കുന്നുണ്ട്... കാറ്റായും, മഴയായും, ശലഭമായും നിന്റെയരികിൽ ഞാൻ വരുന്നത് ഇനിയും നീ അറിയാതെ പോവുന്നതെന്താണ്... ജനുവരിയുടെ പകലിലേക്കുള്ള കാത്തിരിപ്പാവുന്നു എന്റെ ജീവിതം...
No comments:
Post a Comment