Wednesday, April 10, 2019

അയാൾ,

വിഭ്രാന്തിയുടെ കടൽപെരുപ്പ-
ങ്ങളിൽ കരുണയുടെ ഉപ്പാവുന്നു...

ഓർമയുടെ മുറിപ്പാടുകൾ കറുത്ത
സ്വപ്നമായിരുന്നെന്നൊരു കള്ളം
കൊണ്ട് തിരുത്തിയെഴുതുന്നു


എന്റെ പിഴകളെ -
എന്റെ പാപമെന്ന് ചുമന്നു
രക്തകിരീടമണിഞ്ഞ
ക്രൂശിത യേശുവാവുന്നു

ജീവിതം
സ്നേഹമെന്നടയാളപ്പെടുത്തുന്നു...

Sunday, September 23, 2018

നമ്മുടെയുള്ളില്‍ തന്നെ ഒരു ലോകത്തെ സൃഷ്ടിക്കയല്ലേ സ്വപ്‌നങ്ങള്‍!!! ജീവിതം ഇരുട്ടിന്‍റെ ഒരു കയത്തിലെന്ന പോലെ മൂടിക്കൊണ്ടിരിക്കുമ്പോള്‍ നിദ്രയെന്ന പുതപ്പിനടിയില്‍ നാമെല്ലാം ഉറക്കം നടിക്കുന്നു... അവിടെ ആത്മാവ് സ്വതന്ത്രമാക്കപ്പെടുകയും ശിഥിലമായ ഓര്‍മ്മകളെ സ്വപ്നങ്ങളായി പുനര്‍ജ്ജീവിപ്പിക്കുകയും ചെയ്യുന്നു...
ജീവിതത്തോളം മഹത്തരമായതും വികൃതമായതുമായ ഒന്നിനെ ഞാന്‍ കണ്ടെത്തിയിട്ടില്ല തന്നെ...
സ്വപ്നങ്ങള്‍ നാം ജീവിക്കപ്പെടേണ്ട ഒന്നായിരുന്നു.... മങ്ങിയ ഒരു കാഴ്ച്ച മാത്രമായി വിധി അതിനെ ശേഷിപ്പിക്കുന്നു...
ചിലതെല്ലാം വ്യര്‍ത്ഥമാണ്‌ ...
ഒരു കുരുക്കിലെന്ന പോലെ സ്വയം മുറുകി കൊണ്ടിരിക്കാന്‍ അനുവദിക്കുന്ന തികച്ചും വ്യര്‍ത്ഥമായ കൂടിച്ചേരലുകള്‍ ...
ഞാന്‍ ധരിച്ചു വച്ചിരിക്കുന്നതെന്തെന്നാല്‍... മരണം ഒരനുഭവം മാത്രമായിരുന്നിരിക്കണം..
ഒരു രാവു വെളുക്കും പോലെ ജീവിതത്തിന്‍റെ ഒരു പാളി അടര്‍ന്നു വീഴുകയും, പ്രകാശ മാനമായ മറ്റെവിടെയോ മാറ്റമില്ലാത്ത നമ്മെ നാം കണ്ടെത്തുകയും ചെയ്യുന്ന ഇടമെവിടെയോ അവിടെയായിരിക്കും മരണം സ്ഥിതി ചെയ്യുന്നത് ...
ചുവന്ന തുകലുറുമാലു കൊണ്ട്‌
ചെമ്പൻ മുടിയിഴകളേ മറയ്ക്കുന്ന
ജിപ്സി പെണ്ണിന്റെ കൊടും
വനാന്തരത്തെയൊളിപ്പിക്കുന്ന
തവിട്ടു മിഴികൾ...

 ആവനവനോടുള്ള
അടങ്ങാത്ത പ്രണയം കടലിലാളുന്ന
തീ പോലെയാണു....

ഉമ്മൂ... നീയഗ്നിയാണു...
ഇളം ചൂടും ഉപ്പുറഞ്ഞ
തൊലിയനുഭൂതികളുടെ
വന്ന്യതക്കപ്പുറം ആത്മാവിന്റെ
പ്രണയം കണ്ടെത്തിയവളാണു...
നിന്റെ ഭ്രാന്തുകളെത്രയെന്നെ
കുരുക്കിലാക്കുന്നു ..
എന്നിലെക്കുള്ള
വഴികളറിയാതെ ഇരുട്ടിന്റെ പാതയിൽ
ഞാനൊറ്റപ്പെടുന്നു
നിറങ്ങളുടെ
ഗന്ധം മാത്രം ബാക്കിയാവുന്ന
രാത്രികൾ എന്നെ സ്വപ്നാടനക്കാരിയാക്‌­
കുന്നു
സ്വപ്നങ്ങളിൽ നിന്നുണർന്നാൽ മരണം
സംഭവിക്കുന്ന ഒരുവളെ പോലെ
നിന്റെയിരുണ്ട നിറങ്ങളെ ഞാൻ
പിന്നെയും സ്നേഹിച്വ്ഹു പോവുന്നു...
എത്രയകന്നിരുന്നാലും കാൽ വിരൽ തുമ്പുകളെ തേടി വന്നു ചുംബിക്കുന്ന ഉപ്പു കൊഴുത്ത വെൺ തിരകൾ  
കത്തുന്ന ചുവന്ന കാടൊന്നു സൂക്ഷിക്കുന്ന എന്റെ ആത്മാവിലേക്ക് നിന്റെ തീക്കാറ്റിനെ സ്വതന്ത്രമാക്കുക ...