ഒറ്റപ്പെടുകയെന്നത് രസകരമായൊരു സംഗതിയാണ്... എല്ലാ വേദനകളും അവനവന്റെ ആത്മാവിനോട് മാത്രം സംവദിച്ചു അവസാനിപ്പിക്കുന്ന ഭ്രാന്ത്... ചേർത്തു നിർത്തുവാനാരുമില്ലെന്ന തിരിച്ചറിവിൽ നനഞ്ഞ തലയിണ സ്നേഹത്തിന്റെ ചൂടുള്ളൊരുടലായ് മാറുന്നു... കൂടു തുറന്ന പക്ഷികളെന്ന പോലെ ഞാനെന്നോട് തന്നെ ഉച്ചത്തിൽ മിണ്ടിയും പറഞ്ഞും കരഞ്ഞും...